ആലത്തൂർ: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായ് വെങ്ങന്നൂരിൽ റോഡ് പൊളിച്ച് പൈപ്പിടുന്നതിനാൽ ആലത്തൂർ-മരുതംതടം റോഡിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ റോഡിൽ മാർച്ച് 15 വരെ ഗതാഗതം നിയന്ത്രിക്കും.
വാഹനങ്ങൾ പടയറ്റി-എരിമയൂർ പാതവഴി പോകണമെന്ന് ജല അതോറിറ്റി ചിറ്റൂർ എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ജൽജീവൻ മിഷൻ ആലത്തൂർ, കാവശ്ശേരി, പുതുക്കോട് ഗ്രാമപ്പഞ്ചായത്തുകൾക്കു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി.

Similar News
വടക്കഞ്ചേരി സിപിഎം ഏരിയ സെക്രട്ടറിയായി വി. രാധാകൃഷ്ണൻ
മുടപ്പല്ലൂരിൽ പാടത്ത് നിർത്തിയിട്ട ഹിറ്റാച്ചി കത്തി നശിച്ചു
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു