പോത്തുണ്ടിയിൽ ഉൾനാടൻ മത്സ്യമേഖല പദ്ധതി തുടങ്ങി.

പോത്തുണ്ടി: കൂട് മത്സ്യക്കൃഷി നവീകരണത്തിന്റെ ഭാഗമായി പോത്തുണ്ടിയിൽ ഉൾനാടൻ മത്സ്യമേഖല പദ്ധതി തുടങ്ങി. എറണാകുളം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി നടപ്പാക്കുന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ വകയിരുത്തി. ജലാശയത്തിൽ 10 കൂടുകളിലായി 10,000 മത്സ്യക്കുഞ്ഞുങ്ങളെ വളർത്തും. ഐ.സി.എ.ആർ. ഡയറക്‌ടർ ഡോ. ജോർജ് നൈനാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അബ്ദുൾ മജീദ് പോത്തന്നൂരാൻ അധ്യക്ഷനായി.