നെന്മാറ: മംഗലാപുരം ബല്ത്താങ്ങാടിക്കു സമീപം പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച കയറാടി കരിങ്കുളം സ്വദേശി നാരായണന് (കുഞ്ഞൻ – 58) നാട് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി നൽകി.
കഴിഞ്ഞദിവസം പുലർച്ചയോടെ എത്തിയ മൃതദേഹം നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. പോസ്റ്റുമോർട്ടം കഴിഞ്ഞതും സ്ഫോടനത്തില്‍ ചിന്നഭിന്നമായ മൃതശരീരം ഒരുനോക്കു കാണാൻ പ്രദേശവാസികളുടെ വൻ തിരക്കായിരുന്നു.
വീട്ടില്‍ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം നെന്മാറ വക്കാവ് വാതക സ്മശാനത്തില്‍ സംസ്കാരം നടത്തി. കയറാടി കരിങ്കുളത്തുള്ള വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ളവർ എത്തിച്ചേർന്നു.
കഠിനാധ്വാനിയായ നാരായണൻ കുടുംബം പുലർത്തുന്നതിനായാണ് പടക്ക നിർമാണശാലയിലും ജോലി ചെയ്യാൻ പോയത്. അവിചാരിതമായ നാരായണന്റെ വിയോഗം നിർധന കുടുംബത്തിനു വലിയ ആഘാതമായി. നാരായണന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സമാശ്വാസമായി നഷ്ടപരിഹാരം നല്‍കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Similar News
മംഗലംഡാം മുളക്കൽ ഗംഗാധരൻ മകൻ അനു അന്തരിച്ചു.
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.