January 16, 2026

മംഗലംഡാം കുഞ്ചിയാർപതിയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി.

മംഗലംഡാം: മംഗലംഡാം കുഞ്ചിയാർപതിയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കുഞ്ചിയാർപതിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി അവശനിലയിൽ കണ്ട കാട്ടാന ഇന്ന് രാവിലെ ചരിയുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.