നെല്ലിയാമ്പതി: നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ഫാമിനു സമീപം പുലിയെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ പകല്‍ സമയത്ത് ഉള്‍പ്പെടെ പുലിയുടെ സാന്നിദ്ധ്യം പ്രദേശവാസികള്‍കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളും, ഹോട്ടലുകളും, തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശവും കൂടിയാണിത്.
പുലിയെ കണ്ട പ്രദേശത്തിന് സമീപത്തായാണ് പുലയമ്പാറ എല്‍.പി.സ്കൂളും സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് പുലി ഇറങ്ങിയതോടെ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം റോഡരികിലെ കുറ്റിക്കാട്ടിനുള്ളില്‍ കിടന്നുറങ്ങുന്ന പുലിയുടെ ദൃശ്യങ്ങള്‍ ഇരുചക്രവാഹനയാത്രക്കാര് മൊബൈലില്‍ പകര്‍ത്തിയിരുന്നു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.