January 15, 2026

ദേശീയപാത വെള്ളപ്പാറയിൽ വാഹനാപകടം.

ആലത്തൂർ: വടക്കഞ്ചേരി-വാളയാർ ദേശീയപാത വെള്ളപ്പാറയിൽ വാഹനാപകടം. മുണ്ടൂരിൽ നിന്ന് മണ്ണുത്തിയിലോട്ടു പോയി കൊണ്ടിരുന്ന കാറാണ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന പാലക്കാട്‌ മുണ്ടൂർ സ്വദേശിയായ ബിനീഷ് (39)ന് പരിക്കേറ്റു. പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലോട്ട് കൊണ്ടുപോയി.