നെന്മാറ: സ്കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയ്ക്ക് തെരുവു നായയുടെ കടിയേറ്റു. പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും, ദീപികയുടെയും മകനായ ആദിത്യനാണ്(6) തെരുവു നായയുടെ കടിയേറ്റത്. ഇന്നലെ കാലത്ത് എട്ടിന് വീട്ടിനു മുന്‍പിലാണ് സംഭവം. കടിയേറ്റ ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി. പേഴുംപാറ ബത്ലഹേം സ്കൂളിലെ യു.കെ.ജി.വിദ്യാര്‍ഥിയാണ് ആദിത്യന്.
നെന്മാറയിൽ 6 വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു