പത്ര വിതരണത്തിനിടെ നായയുടെ കടിയേറ്റു.

ആലത്തൂർ: അത്തിപ്പൊറ്റ മാതൃഭൂമി പത്ര ഏജന്റ് ആണ്ടിയപ്പുവിന് പത്രവിതരണത്തിനിടെ നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ അത്തിപ്പൊറ്റ കിഴക്കേത്തറയിലായിരുന്നു സംഭവം. ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സതേടി. സെപ്റ്റംബർ 22-നും ഇദ്ദേഹത്തെ നായ കടിച്ചിരുന്നു.