പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാത്തതിൽ പോലീസിന് ജസ്റ്റിസിന്റെ രൂക്ഷ വിമർശനം.

ആലത്തൂർ: ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. എത്രകാലം പറയണമെന്നും എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.

അപകടത്തെ തുടര്‍ന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാന്‍ കോടതി ഉത്തരവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം രൂക്ഷവിമര്‍ശനം നടത്തിയത്.