നെന്മാറ: വയറുവേദനയുമായി എത്തിയ വീട്ടമ്മയുടെ വയറ്റിലെ മുഴ അഞ്ചു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നെന്മാറ അവൈറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് കണ്ണാടി സ്വദേശിയായ 62-കാരിയുടെ വയറ്റിൽനിന്ന് മുഴ നീക്കം ചെയ്തത്.
ദീർഘനാളായി വയറുവേദനയുമായി കഴിയുന്ന ഇവരെ സി.ടി. സ്കാനിങ്ങിലൂടെയാണ് വയറ്റിൽ മുഴയുള്ളതായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം സർജൻ ഡോ. പീതാംബരന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് 13 കിലോ തൂക്കമുള്ള മുഴ വയറിൽനിന്ന് നീക്കം ചെയ്തത്.
യൂറോളജി വിഭാഗത്തിലെ ഡോ. നാരായണമൂർത്തി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കാർത്തിക എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടമായെങ്കിലും ജീവനക്കാരില്ല, ഫോൺ നമ്പറും നിലവിലില്ല.
നെന്മാറ-കേളി സാംസ്കാരിക വേദി ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.