ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെപ്പിടിക്കാനായി അതേ രീതിയിൽ തട്ടിപ്പ് നടത്തിയ യുവാവ് വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ.

വടക്കഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെപ്പിടിക്കാനായി അതേ രീതിയിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി സുജിത്തിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയില്‍ നിന്ന് 1.93 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ്.

സുജിത്തിന് 1.40 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായിരുന്നു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി ഇയാൾ പണം കൈക്കലാക്കിയത് നഷ്ടപെട്ട പണം തിരിച്ച് പിടിക്കുന്നതിനായാണ് എന്നാണ് പോലീസ് പറയുന്നത്.

യുവതിക്ക് നഷ്ടമായത് 1.93 ലക്ഷം രൂപയാണ്. ഇവർ ഈ കെണിയിൽ വീഴുന്നത് വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സാമൂഹികമാധ്യമത്തില്‍ വന്ന സന്ദേശത്തിലൂടെയാണ്.