ആലത്തൂർ: മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നേട്ടവുമായി ആലത്തൂർ താലൂക്ക് ആശുപത്രി. ഒന്നര മാസത്തിനിടെ അഞ്ചുപേർക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. സർക്കാർ ആശുപത്രികളിൽ താലൂക്ക് ആശുപത്രിതലത്തിൽ അപൂർവമായേ ഇത് നടത്താറുള്ളൂ. മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലുമാണ് സാധാരണയായി ഇതിനുള്ള സൗകര്യമുള്ളത്.
ആലത്തൂർ താലൂക്ക് ആശുപത്രിയിൽ വിദഗ്ധഡോക്ടർമാരുടെ സേവനം ലഭ്യമായതിനാലാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചതെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. ബി. ബിജോയ് പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ 1.5 ലക്ഷം രൂപയിലേറെ ചെലവ് വരുന്ന ശസ്ത്രക്രിയയാണിത്.
സർക്കാർ ആശുപത്രികളിൽ, കേരളആരോഗ്യസുരക്ഷാ
പദ്ധതി കാർഡുള്ളവർക്ക് ശസ്ത്രക്രിയ പൂർണമായും സൗജന്യമാണ്. അല്ലാത്തവർ, ഉപകരണങ്ങൾ വാങ്ങാൻ 60,000 രൂപ മാത്രം വഹിച്ചാൽ മതി.
Similar News
അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് നടത്തി.
നെന്മാറ ആശുപത്രിയിൽ മുതിർന്നവർക്ക് പ്രത്യേക ഒപി കൗണ്ടർ തുടങ്ങും.
നിപ്പാ രോഗ ബോധവത്കരണ ക്ലാസ്സ് നടത്തി.