ഒഡിഷയിൽ നിന്നും എത്തിച്ച 5.4 കിലോഗ്രാം കഞ്ചാവുമായി എറണാകുളം സ്വദേശി വടക്കഞ്ചേരിയിൽ പിടിയിൽ.

വടക്കഞ്ചേരി: ഒഡിഷയിൽ നിന്നും എത്തിച്ച 5.4 കിലോഗ്രാം കഞ്ചാവുമായി എറണാകുളം സ്വദേശി വടക്കഞ്ചേരിയിൽ പിടിയിൽ. വടക്കഞ്ചേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ആണ് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം വെച്ച് 5.4 കിലോഗ്രാം കഞ്ചാവുമായി മുളന്തുരുത്തി പള്ളിത്താഴം നീലംപറമ്പിൽ കമൽകുമാർ (44) പിടിയിലായത്. ഒഡീഷയിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. കഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി വിശ്വനാഥ് . എ.കെ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ ജീഷ്മോൻ വർഗ്ഗീസ്, ജയചന്ദ്രൻ, പ്രസന്നൻ,

എ.എസ്.ഐ അനന്തൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ് , വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പോലീസും , സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.