പറവകള്‍ക്കു ദാഹജലം ഒരുക്കി.

നെന്മാറ: നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്കില്‍സ് ലേണിംഗിന്‍റെ നേതൃത്വത്തില്‍ കോയമ്പത്തൂർ ശ്രീനാരായണ കോളജ് സോഷ്യല്‍ വർക്ക് ഡിപ്പാർട്ട്മെന്‍റിന്‍റെയും, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് സോഷ്യല്‍ വർക്ക് ഡിപ്പാർട്ട്മെന്‍റിന്‍റെയും സഹകരണത്തോടെ നെന്മാറ ബ്ലോക്ക് പഞ്ചായത്തിനകത്ത് വിവിധ പ്രദേശങ്ങളിലായി പറവകള്‍ക്ക് ദാഹജലം ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമണി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജുള സുരേന്ദ്രൻ ചടങ്ങില്‍ അധ്യക്ഷയായി. നസീർ, ഫൈസല്‍, ഗോപിക, അഭിരാമി, അഭിഷേക് ജസ്റ്റിൻ ജോസഫ്, റാം കിഷോർ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ നാലു വർഷങ്ങളിലായി വേനല്‍ കടുക്കുന്ന ഫെബ്രുവരി, മാർച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളിലായി പറവകള്‍ക്ക് ദാഹജലം ഒരുക്കുന്ന പദ്ധതി സെൻറർ ഫോർ ലൈഫ് സ്കില്‍സ് ലേണിംഗ് നടപ്പിലാക്കി വരുന്നു.

പൊതു ഇടങ്ങള്‍, ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായാണ് പക്ഷികള്‍ക്ക് കുടിക്കുവാനുള്ള ദാഹ ജലത്തിന്‍റെ പാത്രം വെള്ളം നിറച്ചു വയ്ക്കുന്നത് പൊതുമേഖല സ്ഥാപനങ്ങള്‍ വരുന്ന ദിവസങ്ങളില്‍ അത് തുടർ പ്രവർത്തനങ്ങളായി ഏറ്റെടുക്കും.
വേനല്‍ അവസാനിക്കുന്നതുവരെ എല്ലാ ദിവസവും ജലലഭ്യത ഉറപ്പാക്കുന്നുണ്ട്.