വടക്കഞ്ചേരി: ചാരിറ്റി സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയതിന് ആലത്തൂർ സ്വദേശി പിടിയിലായി. ആലത്തൂർ സിവിൽ സ്‌റ്റേഷന് അടുത്ത് 10 വർഷമായി പ്രവർത്തിച്ച് വരുന്ന മദർ ചാരിറ്റബിൾ ട്രസ്‌റ്റ് എന്ന സ്‌ഥാപനത്തിൻ്റെ ചെയർമാനായ ജഹാംഗീറിനെ (56)യാണ് കുത്തിയതോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കുത്തിയതോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട പറയകാട് എ.കെ.ജി ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള വീട്ടിൽ ഓട്ടിസം ബാധിച്ച ഇരുപത്തിയാറു കാരിയായ യുവതി തനിച്ചുള്ളപ്പോൾ ചാരിറ്റിയുടെ ഭാഗമായുള്ള പിരിവിന് എന്ന വ്യാജേന വന്ന് യുവതിയുടെ ഏഴ് ഗ്രാമിന്റെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടത്തിയത്.
ജഹാംഗീർ വീടിൻ്റെ ചുറ്റുവട്ടത്തും അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൃത്യം നടന്ന സമയം 25 വയസ് തോന്നിക്കുന്ന യുവാവ് മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റിന്റെ പിരിവിനായി എത്തിയിരു ന്നെന്ന് മനസിലായി.
തുടർന്ന് ട്രസ്‌റ്റിൻ്റെ ആലത്തൂരിലുള്ള ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യാതൊരു രേഖകളും ഇല്ലാതെ ഒരേ നമ്പറിലുള്ള ഒന്നിലധികം റസിപ്റ്റ് ബുക്കുകൾ അച്ചടിച്ച് പലർക്കായി വിതരണം ചെയ്‌ത് അനധികൃതമായി പണം സമാഹരിച്ച് വരികയായിരുന്നു.
പിരിവ് നടത്തുന്നവരിൽ കൂടുതലും ഇതരസംസ്ഥാന ക്കാരായിരുന്നു. മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെയും കുത്തിയതോട് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് അറസ്റ്റ് ചെയ്തതോടെ ട്രസ്റ്റിന്റെ വിവിധ സംസ്ഥാനങ്ങളിൽ പിരുവു നടത്തുന്ന രശീതി ബുക്കും, മറ്റു പേപ്പറുകളും അടിയന്തരമായി ഓഫീസിൽ എത്തിക്കണമെന്ന് അധികൃതർ വാട്സാപ്പിലൂടെ സന്ദേശം നൽകിയിട്ടുണ്ട്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.