പട്ടിക്കാട് നടന്ന വാഹനാപകടത്തിൽ കണ്ണമ്പ്ര സ്വദേശിയായ യുവാവിന് പരിക്കേറ്റു.

വടക്കഞ്ചേരി: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയപാത പട്ടിക്കാട് ചെമ്പൂത്രയിൽ ബസ്സിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് ടോറസ് ലോറിയുടെ അടിയിൽ പെട്ടുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. കണ്ണമ്പ്ര സ്വദേശി വിപിൻ (37) നാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ കല്യാൺ ജ്വല്ലേഴ്സിലെ ജീവനക്കാരനാണ്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്.