അയിലൂർ: കുറുംബ ഭഗവതിക്ഷേത്രം വേലയ്ക്ക് ദേശവാസികൾ കൂറയിട്ടു. വൈകീട്ട് അയിലൂർ ശിവക്ഷേത്രത്തിൽ നിന്ന് തെക്കേത്തറ വിഭാഗത്തിന്റെ നേതൃത്വത്തിൽ പന്തം ക്ഷേത്രത്തിലെത്തിയതോടെയാണ് കൂറയിടൽ ചടങ്ങുകൾ ആരംഭിച്ചത്. ഏപ്രിൽ 15-നാണ് അയിലൂർ വേല.
താമരക്കുളത്തിന് സമീപമുള്ള അന്തിമഹാകാളൻ കാവിൽ കുതിരപ്പന്തിയിൽ നിന്ന് വാദ്യഘോഷത്തിന്റെയും, ആർപ്പുവിളിയുടെയും അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലെത്തിയാണ് കൂറയിടൽ നടന്നത്. എൻ.എസ്.എസ്. ഭാരവാഹികൾ, ദേശവാസികൾ, അരിയക്കോട്, ചാട്ടപ്പാറ, പാലാ എന്നീ വിഭാഗം ആളുകളും സന്നിഹിതരായിരുന്നു.
കൂറയിട്ടത്തോടെ ദേവസ്വം സെക്രട്ടറി പട്ടോല, കിഴി എന്നിവ വേലക്കമ്മിറ്റിക്ക് കൈമാറി. തുടർന്ന് ദേശത്തിന്റെ ആദ്യകൂട്ടാഴി എൻ.എസ്.എസ്. കരയോഗത്തിന്റെ പേരിലെഴുതി. ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തി സുനിൽ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് കെ. വിനോദ്, സെക്രട്ടറി കെ. രമേഷ് കുമാർ, ഖജാൻജി എ. ശിവപ്രസാദ്, വേലക്കമ്മിറ്റി പ്രസിഡന്റ് സി. സുഭാഷ്, സെക്രട്ടറി വിഷ്ണു വി. നായർ, ഖജാൻജി രാജീവ് എ. നായർ തുടങ്ങിയവർ നേതൃത്വം നൽകി.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.