നെന്മാറ: നെന്മാറ-വല്ലങ്ങി വേലയ്ക്ക് സുരക്ഷയൊരുക്കാൻ 1,223 പോലീസുകാരെ വിന്യസിക്കും. ഏപ്രിൽ ഒന്നു മുതൽ മൂന്നു വരെ തുടർച്ചയായി പോലീസിന്റെ സേവനമുണ്ടാകും. ജില്ലാപോലീസ് മേധാവിക്കാണ് സുരക്ഷാച്ചുമതല. അഞ്ച് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ മേഖലകളായി തിരിച്ച് പ്രവർത്തനം ഏകോപിപ്പിക്കും. 14 സി.ഐ.മാരും 49 എസ്.ഐ.മാരും സുരക്ഷയൊരുക്കാനുണ്ടാകും.
156 വനിതാപോലീസിന്റെ സേവനവും ഉണ്ടാകും. നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്ര സമീപത്തും, വല്ലങ്ങി ബൈപ്പാസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും. നെന്മാറ പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കിയുള്ള പോലീസ് കൺട്രോൾറൂമിന്റെ പ്രവർത്തനവും ഉണ്ടാകും. ഗതാഗതം നിയന്ത്രിക്കുന്നതിനായി അഞ്ച് കേന്ദ്രങ്ങളിൽ പോലീസുകാരെ നിർത്തും.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.