നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് 1,2,3 എന്നീ തിയ്യതികളിൽ നെന്മാറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നെന്മാറ: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് 1,2,3 എന്നീ തിയ്യതികളിൽ നെന്മാറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

01.04.2024 തിയതിയിലെ ഗതാഗത നിയന്ത്രണം.. 👇🏻

01.04.2023 തിയ്യതി വല്ലങ്ങി ദേത്തിൻ്റെ താലപ്പൊലിയും, നെന്മാറ ദേശത്തിൻ്റെ കരിവേലയും ആഘോഷിക്കുന്നുണ്ട്. കൂടാതെ ശ്രീ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിനായും ഇരു ദേശങ്ങളുടെ ദീപാലങ്കാരങ്ങളോട് കൂടിയ ആന പന്തലുകൾ കാണുന്നതിനായി ധാരാളം സ്ത്രീകളും കുട്ടികളും അടങ്ങിയ ആളുകൾ വരുന്നതിനാൽ 01.04.2024, വൈകുന്നേരം 04.00 മണി മുതൽ രാത്രി 10.00 മണി വരെ കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുളളതാണ്.

👉 തൃശ്ശൂർ ഭാഗത്ത് നിന്നും ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുന്ന റൂട്ട് ബസ്സുകൾ ഒഴികെയുളള, ചരക്ക് വാഹനങ്ങളുൾപ്പടെയുള്ള മറ്റെല്ലാ വാഹനങ്ങളും വടക്കഞ്ചേരിയിൽ നിന്നും ആലത്തൂർ, തൃപ്പാളൂർ, കുനിശ്ശേരി, കൊടുവായൂർ, പുതുനഗരം, തത്തമംഗലം, വഴി പോകേണ്ടതാണ്. റൂട്ട് ബസ്സുകൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും അയിനംപാടത്ത് DFO ഓഫീസിന് മുൻപിൽ വന്ന് മേലർകോട്, തൃപ്പാളൂർ വഴിയും പോകേണ്ടതാണ്. അന്നേ ദിവസം വേല കാണുന്നതിനായ വരുന്ന ആളുകളുടെ വാഹനങ്ങൾ DFO ഓഫീസ് ജങ്ഷനിൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തി പോവേണ്ടതാണ്.

👉 ഗോവിന്ദാപുരം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന റൂട്ട് ബസ്സുകള്ഴ ഒഴികെയുളള, ചരക്ക് വാഹനങ്ങളുള്ഴപ്പടെയുള്ള മറ്റെല്ലാ വാഹനങ്ങളും കൊല്ലങ്കോട് കുരുവിക്കൂട്ടുമരം നിന്നും പാറക്കളം, വണ്ടിത്താവളം, തത്തമംഗലം, പുതുനഗരം, കൊടുവായൂർ, കുനിശ്ശേരി, തൃപ്പാളൂർ, ആലത്തൂർ, വടക്കഞ്ചേരി വഴി പോകേണ്ടതാണ്. റൂട്ട് ബസ്സുകൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും വിത്തനശ്ശേരി വന്ന് പല്ലാവൂർ, കൊടുവായൂർ വഴി പോവേണ്ടതാണ്. വേല കാണുന്നതിനായി വരുന്നവർ വാഹനങ്ങൾ വിത്തനശ്ശേരി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് പോവേണ്ടതാണ്.

👉 കിളിയല്ലൂർ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും അന്താഴി റോഡ് വഴി ആലത്തൂർ വഴി പോവേണ്ടതാണ്.

👉 01.04.2024, 03.04.2024 തിയ്യതികളിൽ വൈകുന്നേരം 05.00 മണി മുതൽ 10.00 മണിവരെയുളള സമയങ്ങളിൽ വിത്തനശ്ശേരി മുതൽ വല്ലങ്ങി, നെന്മാറ ടൗൺ അയിനംപാടം DFO ജംഗ്ഷൻ വരെയുളള ഭാഗത്ത് യാതൊരുവിധ വാഹനങ്ങളും അനുവദിക്കുന്നതല്ല.

02.04.2024 തിയതിയിലെ ഗതാഗത നിയന്ത്രണം…👇🏻

👉 02.04.2024 തിയ്യതി നെന്മാറ വല്ലങ്ങി വേല ദിവസം കാലത്ത് 10.00 മണി മുതൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി തൃശ്ശൂർ ഭാഗത്ത് നിന്നും ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും റൂട്ട് ബസ്സുകൾ ഒഴികെയുളള മറ്റെല്ലാ വാഹനങ്ങളും വടക്കഞ്ചേരിയിൽ നിന്നും ആലത്തൂർ, തൃപ്പാളൂർ, കുനിശ്ശേരി, കൊടുവായൂർ, പുതുനഗരം, തത്തമംഗലം, വണ്ടിത്താവളം, പാറക്കളം, മുതലമട വഴി പോകേണ്ടതാണ്. റൂട്ട് ബസ്സുകൾ നെന്മാറ NSS കോളേജിന് സമീപത്തുളള താത്കാലിക ബസ്സ് സ്റ്റാൻഡിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകേണ്ടതാണ്. മറ്റെല്ലാ വാഹനങ്ങളും അയിനംപാടം ഫോറസ്റ്റ് ഓഫീസ് ജങ്ഷനിൽ നിന്നും ആലത്തൂർ വഴി പോവേണ്ടതാണ്.

👉 ഗോവിന്ദാപുരം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും റൂട്ട് ബസ്സുകൾ ഒഴികെയുളള മറ്റെല്ലാ വാഹനങ്ങളും മീനാക്ഷീപുരം ചെക്ക് പോസ്റ്റ് വഴി തിരിഞ്ഞ് പാലക്കാട് ഭാഗത്തേക്ക് പോവേണ്ടതാണ്. റൂട്ട് ബസ്സുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്. മറ്റെല്ലാ വാഹനങ്ങളും വിത്തനശ്ശേരിയിൽ നിന്ന് പല്ലാവൂർ, കൊടുവായൂർ വഴി പോവേണ്ടതാണ്.

👉 പാലക്കാട് നിന്നും കൊടുവായൂർ, പല്ലാവൂർ വഴി നെന്മാറയിലേക്ക് വരുന്ന റൂട്ട് ബസ്സുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്.

👉 പാലക്കാട് നിന്നും കുനിശ്ശേരി വഴി നെന്മാറയിലേക്ക് വരുന്ന റൂട്ട് ബസ്സുകൽ കിളിയല്ലൂർ ജംഗ്ഷനിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്.

👉 പോത്തുണ്ടി, ചാത്തമംഗലം ഭാഗങ്ങളിൽ നിന്നും നെന്മാറയിലേക്ക് വരുന്ന റൂട്ട് ബസ്സുകൾ അളുവശ്ശേരിയിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്.

👉 അയിലൂർ, അടിപ്പെരണ്ട ഭാഗങ്ങളിൽ നിന്നും നെന്മാറയിലേക്ക് വരുന്ന റൂട്ട് ബസ്സുകൾ കണിമംഗലത്ത് വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണ്ടതാണ്.

👉 നെന്മാറ-വല്ലങ്ങി വേല കാണുന്നതിന് ചെറു വാഹനങ്ങളിൾ, കൊല്ലങ്കോട് ഭാഗത്ത് നിന്നും വരുന്നവർക്കായി മുല്ലക്കൽ ഭാഗത്തും പാല്ലാവൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കൂടല്ലൂർ പാലത്തിനു സമീപമുള്ള നെൽപാടം, കവളപ്പാറ റോഡിന് ഇരു വശമുളള നെൽപാടം, കുനിശ്ശേരി, ചേരാമംഗലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോരാമ്പറമ്പിലും വല്ലങ്ങി ശിവക്ഷേത്രത്തിന് സമീപമുളള പാടത്തും,

വടക്കഞ്ചേരി, ചിറ്റിലഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗംഗോത്രി സ്കൂൾ പാർക്കിംഗ് ഗ്രൗണ്ടിലും, ജപമാല പള്ളിക്കു മുൻവശവും, NSS കോളേജിന് സമീപവും, മേലാർകോട് ഭാഗത്തു നിന്നു വരുന്ന ചെറുവാഹനങ്ങൾ DFO–മേലാർകോട് റൂട്ടിലുള്ള പാടത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലും, DFO ഓഫീസിന് വടക്കുവശത്തു വലതല റോഡരികിലും സജ്ജമാക്കിയിട്ടുള്ള പാർക്കിംഗ് ഗ്രൗഡുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.

പാർക്കിംഗ് സ്ഥലത്തല്ലാതെ വഴിയരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഡിപ്പാർട്ട്മെൻ്റെ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും അതിൻ്റെ ചിലവ് വാഹന ഉടമകളിൽ നിന്നും ഈടാക്കുന്നതുമാണ്. മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടെ സേവനം വേല ദിവസങ്ങളിൽ 24 മണിക്കൂറും ലഭ്യമാണ്.