വടക്കഞ്ചേരി: ഏഴുവയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ഒമ്പതുവർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. വടക്കഞ്ചേരി കിഴക്കേപ്പാളയം സന്തോഷിനാണ് (സന്ന്യാസി-42) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണം. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക കഠിനതടവ് അനുഭവിക്കണം.
ജനുവരി 10-നാണ് കേസിനാസ്‌പദമായ സംഭവം. വടക്കഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.വി. സുധീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്‌തത്. സി.ഐ. മഹേന്ദ്രസിംഹൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ. അനന്തകൃഷ്ണനും അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന, രമിക എന്നിവർ ഹാജരായി. ലെയ്സൺ ഓഫീസർ എ.എസ്.ഐ. സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.