നെന്മാറ: നെന്മാറ ടൗണിനോട് ചേർന്ന സൂര്യ കോളനിയില്‍ വേനലിലും വെള്ളക്കെട്ട്. ജലഅഥോറിറ്റിയിലെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയാണ് പ്രദേശത്തെ പ്രധാന റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. പൈപ്പ് പൊട്ടി ഒഴുകിയെത്തുന്ന വെള്ളം റോഡ് മുഴുവൻ പരന്ന് പ്രദേശത്തെക്കുള്ള കാല്‍നടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും തടസമായി.
നിരവധി വീടുകളുള്ള കോളനിയിലേക്കുള്ള പ്രധാന റോഡിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്.
10 ദിവസത്തിലേറെയായി ഒഴുകി വരുന്ന വെള്ളം ജല അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും വെള്ളക്കെട്ടിനു പരിഹാരമോ ചോർച്ച തടയുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല.
റോഡിനടിയിലെ പൈപ്പ് പൊട്ടിയാണ് റോഡിലൂടെ വെള്ളം ഒഴുകിയെത്തുന്നത്.
കടുത്ത വേനല്‍ ആയതിനാല്‍ പ്രദേശത്ത് കിണറുകളിലെ വെള്ളം വറ്റി തുടങ്ങിയതോടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന സമയത്താണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. പ്രദേശത്തെ ജനപ്രതിനിധികള്‍ വെള്ളം നഷ്ടമാകുന്നതിനും ചോർച്ച തടയുന്നതിനും ഇടപെടുന്നില്ലെന്നും പ്രദേശവാസികള്‍ പരാതി പറഞ്ഞു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.