സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

മംഗലംഡാം: സ്വകാര്യബസും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്കു പരുക്ക്. മുടപ്പല്ലൂർ സ്വദേശികളായ അഫ്സൽ (19), ആസാദ് (19) എന്നിവർക്കാണ് പരുക്കേറ്റത്. മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ വടക്കേകളത്ത് ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം.

മംഗലംഡാമിൽ നിന്നും വടക്കഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മുടപ്പല്ലുരിൽ നിന്നും മംഗലംഡാമിലേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ യുവാക്കളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലംഡാം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.