കാപ്പ 15 പ്രകാരമുള്ള വിലക്ക് ലംഘിച്ചതിന് നെന്മാറ സ്വദേശിയായ യുവാവ് അറസ്റ്റിൽ.

നെന്മാറ: കാപ്പ 15 പ്രകാരമുള്ള വിലക്ക് ലംഘിച്ചതിന് നെന്മാറ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ജില്ലയിൽ ഓപ്പറേഷൻ AAAG ന്റെ ഭാഗമായി കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) കാപ്പ വകുപ്പ് 15 പ്രകാരം തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവ് നിലനിൽക്കെ, ഉത്തരവ് ലംഘിച്ച് പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി R.ആനന്ദ് IPS ന്റെ നിർദ്ദേശപ്രകാരം നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള തിരുവഴിയാട്-ചക്രായി സ്വദേശിയായ സനേഷ് (25)നെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007 കാപ്പ വകുപ്പ് 15 പ്രകാരം അറസ്റ്റ് ചെയ്തു.

ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കോടതി നിർദ്ദേശപ്രകാരം ആലത്തൂർ സബ്ബ് ജയിലിൽ റിമാന്റിൽ പാർപ്പിച്ചു. നെന്മാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കമറുദ്ദീൻ.വി.കെ ആണ് അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചത്.