കണ്ണമ്പ്ര വേലക്ക് വെടിക്കെട്ടിനു അനുമതി ലഭിച്ചു.

കണ്ണമ്പ്ര: കണ്ണമ്പ്ര വേലയോടനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിനു നൽകിയ അപേക്ഷയിൽ ഹൈകോടതി അനുമതി നൽകിയതോടെ വേലക്ക് വെടിക്കെട്ടുണ്ടാവില്ല എന്ന ആശങ്ക പെയ്തൊഴിഞ്ഞു. കേരളത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ വെടിക്കെട്ട് ഡിസ്‌പ്ലേ നടക്കുന്ന വേലകളിൽ ഒന്നാണ് കണ്ണമ്പ്ര വേല. മേയ് 24 നാണ് കണ്ണമ്പ്ര വേല.

കേരളത്തിലെ കൃത്യമായി നടത്തപെടുന്ന ഉത്സവങ്ങളിൽ ഒടുവിലത്തേതും, സീസണിൽ ഏറ്റവും മികച്ച വേലയും വെടിക്കെട്ടുമാണ് കണ്ണമ്പ്രയിൽ ഇനി നടക്കാനിരിക്കുന്നത്. രണ്ടു ദേശങ്ങളിൽ നിന്നായി 7 വീതം ഗജരാജാക്കന്മാരുടെയും, കേരളത്തിലെ അറിയപ്പെടുന്ന വാദ്യകാലകരണമാരുടെയും താളവാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് വേലയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്.

കാഴ്ച്ചകളുടെ വസന്തം തീർക്കുന്ന ആന പന്തലുകളും വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരെ വന്നെത്തുന്ന പൂര പ്രേമികളും വന്നെത്തുന്ന കണ്ണമ്പ്ര വേല ഏറെ പ്രസിദ്ധമാണ്.