വടക്കഞ്ചേരി: ചെറുപുഷ്പം ഇഎംയുപി സ്കൂളിലെ അറ്റൻഡർ രജനിക്കും, വീട്ടുകാർക്കും ഇനി പേടികൂടാതെ അന്തിയുറങ്ങാം. സ്വന്തം വീടെന്ന സ്വപ്നം കണ്‍മുന്നില്‍ യാഥാർഥ്യമായപ്പോള്‍ അതു രജനിക്കു പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിന്‍റെ നിമിഷങ്ങളായി മാറി.
മധുരം നല്‍കിയും, സുമനസുകള്‍ക്കെല്ലാം നന്ദി വാക്കുകള്‍ ചൊരിഞ്ഞും രജനി ഓടിനടന്നു. സ്കൂള്‍ അധികൃതരുടെ നേതൃത്വത്തിലാണ് രജനിക്ക് ഉറപ്പുള്ളതും, മനോഹരവുമായ ഭവനമൊരുക്കിയത്.
വീടിന്‍റെ വെഞ്ചരിപ്പുകർമം ലൂർദ്മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്ബിള്ളില്‍ നിർവഹിച്ചു. ഫാ. ജോബി കാച്ചപ്പിള്ളി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ്, മദർ സുപ്പീരിയർ സിസ്റ്റർ സീല, അധ്യാപകർ, പിടിഎ വൈസ് പ്രസിഡന്‍റ് രാജഗോപാല്‍ തുടങ്ങിയവർ പങ്കെടുത്തു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.