January 15, 2026

കഞ്ചാവ് വില്‌പനയെ ചൊല്ലിയുള്ള തർക്കം; കണ്ണമ്പ്ര കൊട്ടേക്കാട്ടിൽ വീട് കയറി അക്രമണം: മൂന്ന് പേർ അറസ്റ്റിൽ.

വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട്ടിൽ വീട് കയറി അക്രമണം നടത്തിയ മൂന്ന് പേരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ജിജിത്ത്, അമ്മ അംബിക എന്നിവരെയാണ് പ്രതികൾ മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ചത്. വടക്കഞ്ചേരി പ്രധാനി സ്വദേശികളായ നസീർ (38), അഫ്രീദ് (28 ), ഷഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവ് വില്‌പനയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജിജിത്തിനെ പ്രതികൾ കമ്പിവടിയും, വടിവാളുമായി ആക്രമിക്കുകയായിരുനെന്ന് പറയുന്നു. തടയാനെത്തിയ ജിജിത്തിൻ്റെ അമ്മ അംബികയെയും ആക്രമിച്ചു.