നെന്മാറ: കുനിശ്ശേരി ചെങ്കാരം ചീറുമ്പകുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. നെന്മാറ സ്വദേശി ആലിങ്കല്‍ മുരളിയാണ് (38) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
തടിമില്ലില്‍ അറക്കപ്പൊടി ലോഡ് ചെയ്യുന്ന ജോലി കഴിഞ്ഞതിന് ശേഷം കുളിക്കാൻ പോയതായിരുന്നു മുരളി. ഒപ്പം ജോലിചെയ്യുന്ന തൊഴിലാളികള്‍ പിന്നാലെ എത്തിയപ്പോള്‍ കുളക്കരയിലെ വസ്ത്രം കണ്ട് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ താഴ്ന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയത്.
ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കാരം.
അച്ഛൻ: മുരുകേശൻ. അമ്മ: പരേതയായ വള്ളി. ഭാര്യ: ദേവി
മക്കള്‍: നവനീത് (ഒമ്പതാം ക്ലാസ്), നിധിൻ (നാലാം ക്ലാസ്), നിർവ്വേദ് (അങ്കണവാടി).

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു