നെല്ലിയാമ്പതിയില്‍ എലിപ്പനി പ്രതിരോധ പരിപാടി നടത്തി.

നെല്ലിയാമ്പതി: വനമേഖലയായ നെല്ലിയാമ്പതി പ്രദേശത്തു പ്രീ മണ്‍സൂണ്‍ ശുചിത്വ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന തൊഴിലുറപ്പു ജോലിക്കാർക്കു നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും, ഗ്രാമ പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ ഇന്നലെ എലിപ്പനിക്കെതിരെ മരുന്നുവിതരണവും, ബോധവത്കരണ പരിപാടിയും കൈകാട്ടിയില്‍ നടത്തി.

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസർ ഡോ.ടി.ജി. ആനന്ദ് എലിപ്പനിയെകുറിച്ച്‌ പ്രഭാഷണം നടത്തി. ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ ജെ. ആരോഗ്യം ജോയ്സണ്‍ മുഴുവൻ തൊഴിലാളികള്‍ക്കും ഡോക്സി സൈക്ലിൻ ഗുളിക വിതരണം നടത്തി. പരിപാടിയില്‍ ജൂനിയർ ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ അഫ്സല്‍, പബ്ലിക് ഹെല്‍ത്ത്‌ നേഴ്സ് ശുദിന സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയില്‍ തോട്ടം തൊഴലിലാളികള്‍, തൊഴിലുറപ്പു ജോലിക്കാർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.