മംഗലംഡാം : മംഗലം ഡാം സൗഹൃദ കൂട്ടായ്മയുടെ നാലാമത് വാർഷിക ആഘോഷം ചിറ്റടിയിൽ നടന്നു. വാർഷിക ആഘോഷത്തിൽ നിർധരരായ രോഗികൾക്കുള്ള ധനസഹായ വിതരണവും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. നാല് വർഷം കൊണ്ട് ഈ കൂട്ടായ്മയിൽ നിന്നും 39 വീടുകളിലേക്ക് സഹായഹസ്തം എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു കൂട്ടായമയിലെ അംഗങ്ങൾ അവകാശപ്പെട്ടു. നാട്ടിലുള്ള നിരവധി വിദ്യാർത്ഥികളെ അനുമോദിക്കലും കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തും നാട്ടിൽ ഈ കൂട്ടായ്മ സജീവമായി തുടരുന്നുണ്ടെന്നു കൂട്ടായ്മ കമ്മിറ്റി അംഗം മിനോഷ് വെറൈറ്റി പറഞ്ഞു. വണ്ടാഴി, കിഴക്കഞ്ചേരി, അയിലൂർ, വടക്കഞ്ചേരി പഞ്ചായത്തിൽ ഉള്ള രോഗികൾക്ക് സഹായ ഹസ്തം എത്തിക്കൽ ആണ് കൂട്ടായ്മയുടെ ഉദ്ദേശമെന്ന് കോർഡിനേറ്റർ സെൻസൺ പീറ്റർ അറിയിച്ചു. അജി മഹിമ സ്വാഗതം പറഞ്ഞ ചടങ്ങിൽ സൗഹൃദ കൂട്ടായ്മ കോർഡിനേറ്റർ സെൻസൺ പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. അജീഷ് ജോസഫ്, ലൂക്കോസ് എന്നിവർ സംസാരിച്ചു.
മംഗലം ഡാം സൗഹൃദകൂട്ടായ്മയുടെ നാലാമത് വാർഷിക ആഘോഷം നടത്തി

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.