വാണിയമ്പാറ: വാണിയംപാറയ് അടുത്ത് കല്ലിങ്കൽ പാടം ജംഗ്ഷനിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ഗുൽമോഹർ ഇനത്തിൽപ്പെട്ട വൻ പൂമരം കടപുഴകി വീണത്. അപകടത്തിൽ സമീപത്തെ ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞതോടെ നാല് ഇലക്ട്രിക് പോസ്റ്റുകളും, ട്രാൻസ്ഫോർമറും തകർന്നു.
റോഡരികിൽ നിന്ന മരം സമീപത്തെ വായനശാല ഗ്രൗണ്ടിലേക്ക് ആണ് മറിഞ്ഞു വീണത്. സംഭവം നടക്കുന്നതിന് അല്പം മുൻപ് ആണ് 30 ഓളം വിദ്യാർത്ഥികൾക്ക് ഗ്രൗണ്ടിൽ പരിശീലനം നടത്തിക്കൊണ്ടിരുന്നത്. പരിശീലനം പൂർത്തിയാക്കി ഗ്രൗണ്ടിൽ നിന്ന് മാറി അല്പസമയത്തിനു ശേഷമാണ് മരം മറിഞ്ഞു വീണത്. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.
ഈ മരം അപകടഭീഷണി ഉയർത്തുന്നതായി കെഎസ്ഇബി അധികൃതർക്ക് ഉൾപ്പെടെ നാട്ടുകാരും ജനപ്രതിനിധികളും പരാതി നൽകിയിരുന്നതായും പറയുന്നു. തൊട്ടടുത്ത തന്നെ വലിയ ഒരു ആൽമരവും അപകട ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ പറഞ്ഞു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.