നെന്മാറ: ഒലിപ്പാറ-കൊടിക്കരുമ്പ് റോഡിൽ വൈദ്യുതി കമ്പിയുടെ മുകളിൽ മരക്കൊമ്പ് വീണ് ഗതാഗത തടസ്സം. ഒലിപ്പാറയിലെ ജോയിയുടെ വീടിന്റെ മുൻവശത്തുള്ള പ്ലാവിന്റെ കൊമ്പാണ് ഇന്ന് വൈകിട്ട് 9 മണിയോട് കൂടി പൊട്ടി വീണത്. മരകൊമ്പ് വീഴുന്ന സമയത്ത് റോഡിലൂടെ വാഹനങ്ങൾ ഒന്നും വരാത്തതിനാൽ വലിയ അപകടം ഒഴിവായി.
ഉടൻതന്നെ കെഎസ്ഇബിയെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവിടത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കുറച്ചുനേരം ഈ വഴിയുള്ള ഗതാഗതം സ്തംഭിച്ചു. തുടർന്ന് നാട്ടുകാരുടെയും കെഎസ്ഇബി ജീവനക്കാരുടെയും സഹായത്താൽ അല്പം മുമ്പ് റോഡിന് കുറുകെ ലൈൻ കമ്പിയിൽ വീണ മരക്കൊമ്പ് എടുത്തുമാറ്റി റോഡിലെതടസ്സം ഒഴിവാക്കി ഗതാഗതവും, വൈദ്യുതിയും പുനസ്ഥാപിച്ചു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.