എ പ്ലസ് വിജയികളെ പൂർവവിദ്യാർഥികൾ അനുമോദിച്ചു.

വണ്ടാഴി: വണ്ടാഴി സി.വി.എം.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ 1977 ബാച്ചിലെ വിദ്യാർഥികൾ അനുമോദിച്ചു.

പ്രധാനാധ്യാപിക എം. ജയന്തി, പി.ടി.എ. പ്രസിഡന്റ് എം. രാജേഷ്, പൂർവവിദ്യാർഥികളായ സി. സഹദേവൻ, റിട്ട. ഡിവൈ.എസ്.പി. മുഹമ്മദ് കാസിം, നിജാമുദ്ദീൻ, മുരളി പരിപ്പായി തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർഥികൾക്ക് സഹായം കൈമാറി.