വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 71 ഗ്രാം MDMAയുമായി മംഗലംഡാം സ്വദേശി പിടിയിൽ. പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, വടക്കഞ്ചേരി പോലീസും നടത്തിയ പരിശോധനയിൽ അണക്കപ്പാറയിൽ വെച്ച് മംഗലംഡാം-സ്രാമ്പിക്കുളമ്പ്, എലാന്ത്ര, അജിൽ (പട്ടാളം അജി) 22 വയസ്സ് നെ 71 ഗ്രാം MDMA യുമായിപിടികൂടി.
പാലക്കാട് പോലീസ് പിടികൂടുന്ന വലിയ ലഹരി കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി MDMA എത്തിച്ചത്. പ്രതി അജിൽ മംഗലംഡാം, കിഴക്കഞ്ചേരി, കടപ്പാറ, വണ്ടാഴി, വടക്കഞ്ചേരി, മുടപ്പല്ലൂർ പ്രദേശത്തെ മുഖ്യ ലഹരി വില്പനക്കാരനാണ്. കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPSൻ്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി വിശ്വനാഥൻ, പാലക്കാട്
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ബെന്നി, സബ്ബ് ഇൻസ്പെക്ടർ ജിഷ്മോൻ വർഗ്ഗീസ്, പാട്രിക്, എ.എസ്.ഐ. അനന്തൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസ്, ബാബു, റിനു എന്നിവരുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പോലീസും, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.