കിഴക്കഞ്ചേരി മേഖലയിലെ പളളികളിലെ വിശ്വാസികളുടെ തര്‍ക്കം; ഓർത്തഡോക്സ് വിഭാഗം പിന്തിരിഞ്ഞു

വടക്കഞ്ചേരി : കിഴക്കഞ്ചേരി മേഖലയിലെ പളളികളിലെ വിശ്വാസികളുടെ തര്‍ക്കംയാക്കോബായ വിഭാഗം പള്ളികൾ വിട്ടു നൽകിയില്ല പ്രതിഷേധത്തെ തുടർന്ന് എതിർ വിഭാഗം പിൻ തിരിഞ്ഞു.കിഴക്കഞ്ചേരി മേഖലയിലെ മംഗലംഡാം, ചെറുകുന്നം, എരുക്കുംചിറ പള്ളികളാണ് പിടിച്ചെടുക്കുന്നതിനായി വൻ പോലീസ് സന്നാഹത്തോടെ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളികൾക്കു മുൻപിൽ എത്തിയത്. എന്നാൽ എതിർ വിഭാഗത്തിന്റെ പ്രതിഷേധം കനത്തതോടെ റവന്യൂ വകുപ്പും പോലീസും ഇരു വിഭാഗത്തിന്റെയും വൈദികരുമായി ഒരു മണിക്കൂറോളം നടത്തിയ ചർച്ചയിൽ ആണ് ഓർത്തഡോക്സ് വിഭാഗം പിൻമാറിയത്.പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുക്കാനും തീരുമാനിച്ചു.

https://youtube.com/shorts/L8bL4_i7mFI?si=UiFQh7U8pTEz2pC2
മംഗലംഡാമിൽ നടന്ന പ്രതിഷേധം