നാല് കിലോ കഞ്ചാവുമായി മംഗലംഡാം സ്വദേശികളടക്കം നാലുപേർ പിടിയിൽ

ആലത്തൂർ: കാറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി നാലു യുവാക്കൾ പോലീസ് പിടിയിൽ.മംഗലംഡാം സ്വദേശികളായ അരുൺ (27), അക്ഷയ് (20), ഇളവംപാടം സ്വദേശി രഞ്ജിത് (24) തിരുവിഴിയാട് സ്വദേശി ശ്രീജിത് (25) എന്നിവരാണ് പിടിയിലായത്.സേലത്തു നിന്നും കൊണ്ടു വരികയായിരുന്ന കഞ്ചാവ് ആലത്തൂർ വാനൂർ റോഡിൽ വച്ചാണ് പോലീസ് പിടികൂടിയത്.പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡും, ആലത്തൂർ പോലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവും കാറും പിടികൂടിയത്.

വീഡിയോ ഉൾപെടുത്തുന്നു