മംഗലംഡാം : വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മംഗലം ഡാം അണക്കെട്ടിലെ ആറു ഷട്ടറുകളും തുറന്നു. മൂന്നെണ്ണം 25 സെമീ വീതവും മൂന്നെണ്ണം15 സെമീ വീതവുമാണു തുറന്നിട്ടുള്ളത്.77.88 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 76.75 മീറ്റർ ആണു നിലവിലെ ജലനിരപ്പ്. മഴയുടെയും ജല സംഭരണിയിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെയും തോതനുസരിച്ചു വെള്ളം തുറന്നു വിടുന്നതിലും മാറ്റം വരുത്തുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ലെസ്‌ലി വർഗീസ് അറിയിച്ചു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.