✒️ബെന്നി വർഗീസ്
മംഗലംഡാം: വർഷങ്ങളായി തകർന്നു കിടക്കുന്ന വണ്ടാഴി പഞ്ചായത്തിലെ 13ാം വാർഡിലെ മംഗലംഡാം ഉദ്യാനപാത നന്നാക്കണമെന്ന ആവശ്യം ശക്തം. മഴക്കാലമായതോടെ ചെളിക്കുളമായി കിടക്കു ന്ന പാതയിലൂടെയുള്ള യാത്ര ദുഷ്കരമാണ്. 130 കുടുംബങ്ങൾ ഇവിടെ താമസമുണ്ട്.
കുണ്ടും കുഴിയുമായും, കല്ലുകൾ ഇളകിയും പൂർണമായും തകർന്നു കിടക്കുകയാണ് ഉദ്യാനപാത. മംഗലംഡാം അണക്കെട്ട് നിറഞ്ഞ് ഷട്ടറുകൾ തുറന്നതോടെ സന്ദർശകരുടെ വരവും കൂടി. എന്നാൽ തകർന്നു കിടക്കുന്ന റോഡും, കാടുപിടിച്ചു കിടക്കുന്ന പരിസരവും സന്ദർശകരുടെ മനം മടുപ്പിക്കുന്നതാണ്.
ഉദ്യാന പരിസരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും, കൊമ്പുകളും മുറിച്ചു മാറ്റേണ്ടതുണ്ട്. ടിക്കറ്റെടുത്ത് ഉദ്യാനത്തിലെത്തുന്ന സ്ത്രീകളും കുട്ടികളുമുൾ പ്പെടെയുള്ള സന്ദർശകർക്ക് സുരക്ഷിതമായ സൗകര്യങ്ങൾ ഒരു ക്കേണ്ടതുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 13ാം വാർഡ് മെമ്പർ മോളി ഇറിഗേഷൻ മന്ത്രിക്കും, MLAക്കും പരാതി നൽകിയിട്ടുണ്ട്. 240 മീറ്ററിന് പഞ്ചായത്ത് 9 ലക്ഷം അനുവധിച്ചിട്ടിണ്ട്. 800 മീറ്റർ ഉള്ള റോഡ് പൂർണമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം. ജില്ല സെക്രട്ടറി തോമസ് ജോൺ, പൊതു പ്രവർത്തകൻ പി.എച്ച് കബീർ എന്നിവരും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.