പന്നിയങ്കര ടോൾ; തിരുവനന്തപുരത്ത് നടത്തിയ ചർച്ച പരാജയം.

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്നത് സംസന്ധിച്ച് കരാർ കമ്പനി അധികൃതരുമായി മന്ത്രിതലസംഘം നടത്തിയ ചർച്ച പരാജയം. പ്രദേശവാസികളിൽ നിന്നും ടോർപിരിക്കുന്ന കാര്യത്തിൽ നിന്നും പുറകോട്ടില്ലെന്ന് ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി.

പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രിമാരും, എം.എൽ.എ. മാരും കരാർ കമ്പനി അധികൃതരെ അറിയിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ തല്സ്ഥിതി തുടരും. ഏകപക്ഷീയമായി ടോൾ പിരിച്ചാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് പി. പി. സുമോദ് എം. എൽ. എ. പറഞ്ഞു.