വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കുമുള്ള സൗജന്യം പിൻവലിക്കാൻ കരാർ കമ്പനി ശ്രമങ്ങളാരംഭിച്ചു. പ്രതിഷേധങ്ങളെത്തുടർന്ന് നിലവിൽ സൗജന്യം നൽകിയിട്ടുണ്ടെങ്കിലും ഇത് അധികനാൾ തുടരാനാകില്ലെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച്‌ച മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും കരാർ കമ്പനി ഇതേ നിലപാടാണ് സ്വീകരിച്ചത്.
നിരക്ക് കുറച്ചുനൽകി ടോൾ പിരിവ് തുടങ്ങാനാണ് കരാർ കമ്പനി ലക്ഷ്യമിടുന്നത്. ഇളവ് സംബന്ധിച്ച് മറ്റ് സാധ്യകളെക്കുറിച്ചും കരാർ കമ്പനി അധികൃതർ ആലോചിക്കുന്നുണ്ട്. ജനപ്രതിനിധികളുമായി തുടർ ചർച്ചകൾക്കുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും തുടർന്ന് ടോൾ പിരിവ് ആരംഭിക്കുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.
അതേസമയം സൗജന്യം പിൻവലിച്ചാൽ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പി.പി. സുമോദ് എം.എൽ.എ. പറഞ്ഞു. രണ്ടുവർഷത്തിനിടെ സൗജന്യം പിൻവലിക്കാൻ കരാർ കമ്പനി നിരവധിതവണ ശ്രമിച്ചെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെയും ജനകീയസമിതികളുടെയും സമരങ്ങളെത്തുടർന്ന് പിൻമാറുകയാണുണ്ടായത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നിലവിൽ താത്കാലിക സൗജന്യം അനുവദിച്ചിട്ടുള്ളത്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.