ആലത്തൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം.

ആലത്തൂർ: ആലത്തൂർ കാട്ടുശ്ശേരിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എ.എസ്.എം.എം ഹയർസെക്കണ്ടറി സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞത്. ബസിൽ 20 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാർത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.