വടക്കഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി സജിത് 24നെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി T സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിന തടവ് അനുഭവിക്കണം.
2019 ഡിസംബർ മാസത്തിൽ അതിജീവിതയെ പ്രതി പലതവണ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന A അജീഷ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐ ആയിരുന്ന ബി സന്തോഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ എഎസ്ഐ ആയിരുന്ന നിരജ് ബാബു കെ എൻ, എസ് സി പി ഓ രാമദാസ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീമതി ടി ശോഭന സി, രമിക എന്നിവർ ഹാജരായി. ലൈസൻ ഓഫീസർ എഎസ്ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു പിഴത്തുക ഇരയ്ക്ക് നൽകാനും വിധിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.