January 15, 2026

വടക്കഞ്ചേരിയിൽ ലോറി തടഞ്ഞ് പോത്തുകളെ കവർന്നു. ചീരക്കുഴി സ്വദേശികളായ രണ്ടുപേർ പിടിയിൽ.

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ കാറിലും, ജീപ്പിലും, ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കവർന്നു. ആഡ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സിനിമാ സ്റ്റെലിൽ തട്ടിയെടുത്തത്. ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോറി തടഞ്ഞ സംഘം പോത്തുകളെയും, മൂരികളെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയ ശേഷം വാഹനം ദേശീയപാതയിൽ ഉപേക്ഷിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ട് ആഡ്രക്കാരെ കാറിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോയ ശേഷം പിന്നീട് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.