വടക്കഞ്ചേരി: മുപ്പത്തിയാറു തവണ കുത്തിപ്പൊളിച്ചു അറ്റകുറ്റപ്പണി നടത്തിയ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ വീണ്ടും കുത്തിപ്പൊളിക്കല്‍ തുടങ്ങി. തൃശൂർ ഭാഗത്തേക്കുള്ള പാതകളിലാണ് അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുള്ളത്.
വാഹനങ്ങള്‍ ഒറ്റവരിയിലൂടെ തിരിച്ചുവിട്ട് മൂന്നിടത്തു പൊളിയ്ക്കല്‍പണി നടക്കുന്നുണ്ട്. ഇതു എത്രക്കാലം നീളുമെന്നൊന്നും പറയാനാകില്ല.
പാലം ഉദ്ഘാടനം കഴിഞ്ഞു മൂന്നുവർഷത്തിനുള്ളിലാണ് ഇത്രയും തവണ അറ്റകുറ്റപ്പണി നടക്കുന്നത്. രണ്ടു ബീമുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഭാഗങ്ങള്‍ തകരുന്നതാണ് നിരന്തരമായ പണികള്‍ക്കു കാരണമാകുന്നത്.
നല്ല വേനലില്‍ ബീമുകള്‍ തമ്മില്‍ കൂടുതല്‍അകന്ന് വിടവുകൂടും. പത്തു സെന്‍റീമീറ്റർവരെ വിടവുണ്ടാകും. മഴക്കാലത്ത് ബീമുകള്‍അടുത്ത് കമ്ബികള്‍തള്ളി പുറത്തേക്കുവരും. ഇതു വാഹനാപകടങ്ങളുണ്ടാക്കും. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ വിടവിലും കമ്ബികളിലും തട്ടി നിയന്ത്രണം തെറ്റും.
ചുരുക്കത്തില്‍ അനുവദനീയമായ വേഗതയില്‍ പോലും വടക്കഞ്ചേരി – മണ്ണുത്തി ആറുവരി ദേശീയപാതയിലൂടെ വാഹനങ്ങള്‍ക്കു പോകാനാകില്ല. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള 28 കിലോമീറ്റർ ദൂരത്തിനിടെ പലയിടത്തും തടസങ്ങളാണ്. ഗോ സ്ലോ, സ്റ്റോപ്പ്, ശ്രദ്ധിച്ചു പോവുക, ഇടുങ്ങിയ പാത തുടങ്ങി അപകട മുന്നറിയിപ്പു ബോർഡുകളാണ് റോഡില്‍ നിറയെ. ഇപ്പോള്‍ വാണിയംപാറയിലും കല്ലിടുക്കും മുടിക്കോടും അടിപ്പാത നിർമാണം നടക്കുന്നുണ്ട്. വഴിതിരിച്ചുവിടുന്ന ഇവിടെയെല്ലാം വാഹനക്കുരുക്കാണ്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.