വടക്കഞ്ചേരി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഫ്രീദ്, വയസ് 28, S/o മുസ്തഫ, പ്രധാനി ഹൗസ്, വടക്കഞ്ചേരി, എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ നിയമം പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 1 വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.
വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി കെ.പി. തുടർനടപടികൾ സ്വീകരിച്ചു. 2024 വർഷത്തിൽ മെയ് മാസത്തിൽ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തുന്ന കാര്യം പോലീസിനോട് പറഞ്ഞു കൊടുക്കുന്നു എന്ന വിരോധം വെച്ച് കണ്ണമ്പ്ര കൊട്ടേക്കാട് എന്ന സ്ഥലത്തെ വീട്ടിൽ അതിക്രമിച്ച് കയറി കുറ്റകരമായ നരഹത്യാശ്രമം നടത്തിയതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.