നെന്മാറ കൽമൊക്കിൽ റോഡിൽ മരം വൈദ്യുതി കമ്പിയുടെ മുകളിൽ വീണ് ഗതാഗതം സ്തംഭിച്ചു.

നെന്മാറ: കൽമൊക്കിൽ അതിശക്തമായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകി വീണ് നെന്മാറ-അയിലൂർ-ഒലിപ്പാറ റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പികൾ പൊട്ടി വീണ് വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. തുടർന്ന് കൊല്ലങ്കോട് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമന സേനയും, നാട്ടുകാരും ചേർന്ന് കടപുഴകിയ മരങ്ങൾ മുറിച്ച് മാറ്റി വാഹന ഗതാഗതം പുനസ്ഥാപിച്ചു.