കനത്ത മഴ തുടരുന്നു : ഓടംതോട് മലക്ക് മുകളിൽ ഉരുൾപൊട്ടിയതായി സംശയം

മംഗലംഡാം : മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. ഓടംതോട് കനത്ത മലവെള്ളപ്പാച്ചിൽ ഓടംതോട് മലക്ക് മുകളിൽ ഉരുൾ പൊട്ടിയതായി പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചു. 2018 പ്രളയത്തിനു സമാനമായ മലവെള്ളപ്പാച്ചിൽ ആണ് ഇപ്പോൾ സ്ഥലത്ത് സംഭവിച്ചിരിക്കുന്നത്.