അടിപ്പെരണ്ട തെങ്ങുംപാടത്ത് ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടം.

നെന്മാറ: അയിലൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മലയിൽ ഇന്ന് രാവിലെ 7.30ന് ഉരുൾ പൊട്ടി കനത്ത നാശനഷ്ടം. ഒരുൾ പൊട്ടി ഒഴുകി എത്തിയ വെള്ളം 3 ഭാഗത്തേക്ക് തിരിഞ്ഞു. പുഞ്ചേരി, തെങ്ങുംപാടം, പുത്തൻചള്ള എന്നീ ഭാഗത്തേക്കാണ് ഒഴുകി എത്തിയത്. തുടർന്ന് അടുത്ത നിമിഷം തന്നെ രണ്ടാമതും ഉരുൾ പൊട്ടിയിരുന്നു. അത് കുറച്ചു വലുതായിരുന്നു. ഈ മേഖലയിൽ നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഈ പ്രേദേശത്ത് ഇനിയും കനത്ത മഴ തുടരുകയാണെകിൽ ഇനിയും ഉരുൾ പൊട്ടൻ വളരെ സാധ്യത കൂടുതലാണ്.

https://youtu.be/1ZZm0taAOxI?feature=shared