വടക്കഞ്ചേരിയിൽ നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു

വടക്കഞ്ചേരി : വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 7 :30 ഓടുകൂടെയാണ് അപകടം സംഭവിച്ചത്. മുന്നിലായി പോയിരുന്ന ritz കാർ ബ്രേക്ക് ചവിട്ടിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു ,അപകടത്തിൽ ഒരു കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ആരുടേയും പരിക്കുകൾ സരമുള്ളതല്ല, വടക്കഞ്ചേരി പോലീസും നാട്ടുകാരും ഹൈവേ അതോറിറ്റിയും ചേർന്ന് വാഹനങ്ങൾ ഒഴുവാക്കി ഗതാഗതം പുനസ്ഥാപിച്ചു,