കൊല്ലങ്കോട്: പിക്കപ്പുവാനും, ബൈക്കും കൂട്ടിയടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലങ്കോട് ചീരണി കാളിക്കൊളുമ്പിൽ പരേതനായ വേലായുധന്റെയും, ശാന്തയുടെയും മകൻ സനിൽ (31) ആണ് മരിച്ചത്. ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന ഭാര്യ മേഘക്കും (25) ഗുരുതര പരിക്കുണ്ട്. ഇന്നലെ രാവിലെ വടവന്നൂർ മന്ദംപുള്ളി വളവിലാണ് അപകടം.
പഴം കയറ്റി പുതുനഗരം ഭാഗത്തുനിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വനാണ് ഇടിച്ചത്. ബൈക്ക് വടവനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിലിനെ രക്ഷിക്കാനായില്ല.
വലതുകൈയിലെ എല്ലിനു പൊട്ടലുള്ള മേഘ ജില്ലാശുപത്രിയിലെ തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സനിൽ ടൈൽസ് തൊഴിലാളിയാണ്. പാലക്കാട് നഴ്സിംഗ് വിദ്യാർഥിനിയാണ് മേഘ. പിക്കപ്പ് ഡ്രൈവർ തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി ഗോപിനാഥനെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. സനിലിന്റെ സഹോദരൻ: സുനിൽ.
Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.