കിഴക്കഞ്ചേരി മലയോര പാതയിൽ താമരപ്പിള്ളി കയറ്റത്തിൽ പുള്ളിപുലി.

കിഴക്കഞ്ചേരി: പനംക്കുറ്റി-കോരൻചിറ-പന്തലാംപാടം മലയോര പാതയിൽ താമരപ്പിള്ളി കയറ്റത്തിൽ പുള്ളിപുലി സ്ഥിരമായി പ്രത്യക്ഷപെടുന്നതായി നിരവധി യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് രാവിലെ വെളുപ്പിന് 5.30ന് പാതയിലൂടെ ടാപ്പിംഗ് ജോലിക്കായി ചുവന്ന മണ്ണിലേക്കു സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് ചിറ്റേത്ത് കരീമിനും, ഭാര്യക്കും മുന്നിൽ പുലി എത്തിയത്.

മനുഷ്യ സാന്നിദ്ധ്യം അറിഞ്ഞ പുലി ഡ്രാഗൺ ഫ്രൂട്ട് ഫാംഹൗസിൻ്റെ പിന്നിലുള്ള കാട്ടിലേക്കാണ് ചാടി മറഞ്ഞത് എന്നവർ പറഞ്ഞു. ഇന്നലെ ഡ്യൂട്ടിക്കു പോയ മറ്റൊരാളും പുലിയേ കണ്ടിട്ട് യാത്ര തുടരാതെ തിരികെ പോരുന്ന അവസ്ഥ ഉണ്ടായി. പുലി സാന്നിദ്ധ്യമേഖല റോഡിന്നിരുവശവും നിറഞ്ഞ കാടാണ്.

ഈ ഭാഗത്ത് റോഡു കണ്ടും കുഴിയും നിറഞ്ഞ് യാത്രാ ദുരിതമനുഭവപ്പെടുന്ന മേഖല കൂടിയാണ്. മൃഗങ്ങളെ കാണുന്ന മാത്രയിൽ ഓടിമാറാൻ പറ്റാത്ത സ്ഥിതിയിലുമാണ് റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ.